നടൻ നിവിൻ പോളിക്കും സംവിധായകൻ റോഷൻ ആൻഡ്രൂസിനും യുഎഇ ഗോൾഡൻ വീസ. മലയാള ചലച്ചിത്ര മേഖലയിൽ നിന്ന് സൂപ്പർതാരങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനുമാണ് ആദ്യമായി ഗോൾഡൻ വീസ ലഭിക്കുന്നത്. പൃഥ്വിരാജ്, ടൊവിനോ തോമസ്, ആസിഫലി, ആശാ ശരത്ത് ഉൾപ്പെടെയുള്ളവർക്കും ഈ ബഹുമതി നേരത്തെ ലഭിച്ചിരുന്നു.
അബുദാബിയിൽ നടന്ന ചടങ്ങിൽ സാംസ്കാരിക –ടൂറിസം വകുപ്പിൽ നിന്നുള്ള സാലിഹ് അൽ ഹമ്മദിയിലും ഹെസ്സ അൽ ഹമ്മദിയിലും അബുദാബി സർക്കാർ വീസ പതിച്ച പാസ്പോർട്ടുകൾ ഇരുവർക്കും കൈമാറി.