നവാഗതനായ ജോഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "കിറ്ക്കൻ' പാലക്കാട്ട് ആരംഭിച്ചു. "പോലീസ് സ്റ്റേഷൻ അത്ര മോശം സ്ഥലമൊന്നുമല്ല' എന്ന ടാഗ്ലൈനോടെ എത്തുന്ന ചിത്രത്തിന്റെ ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത് പോലീസ് സ്റ്റേഷനിലാണ്.
ഒരു പെൺകുട്ടിയുടെ ആത്മഹത്യയും തുടർന്നുള്ള അന്വേഷണങ്ങളും സംഭവവികാസങ്ങളുമാണ് ഈ ത്രില്ലർ ചിത്രം പറയുന്നത്. കുറച്ചു നാളുകൾക്കു മുമ്പ് കോട്ടയത്തു നടന്ന ഒരു സംഭവമാണ് ഈ ചിത്രത്തിന്റെ മൂലകഥ. ചെമ്പൻ വിനോദിന്റെ സഹോദരൻ ഉല്ലാസ് ചെമ്പന്റേതാണ് മൂലകഥ.
സലിംകുമാർ, വിജയരാഘവൻ, മക്ബൂൽ സൽമാൻ, ജോണി ആന്റണി, കനി കുസൃതി, അനാർക്കലി മരയ്ക്കാർ, അഭിജ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിലണിനിരക്കുന്നുണ്ട്.
ഓൾ മീഡിയാ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അജിത് നായർ, ബിന്ധ്യ അജീഷ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഗൗതം ലെനിൻ ഛായാഗ്രഹണവും രോഹിത് വി.എസ്. ചിത്രസംയോജനവും മണികണ്ഠൻ അയ്യപ്പ സംഗീതവും നിർവഹിക്കുന്നു.