ചിയാന്‍ വിക്രമിന്റെ മകന് ധ്രുവ് നായകനാകുന്ന ആദിത്യ വര്‍മയുടെ ടീസറെത്തി. സ്റ്റൈലിഷായി എത്തുന്ന ധ്രുവ് ടീസറിൽ കസറുന്നുണ്ട്. അര്ജുന് റെഡ്ഡിയുടെ തമിഴ് പതിപ്പായ ചിത്രം റീഷൂട്ട് ചെയ്തുകൊണ്ടാണ് എത്തുന്നത്.
അര്ജുന് റെഡ്ഡി സംവിധായകന് സുധി വാങ്കയുടെ അസോസിയേറ്റായ ഗിരിസായ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ബനിത സന്ധുവും പ്രിയ ആനന്ദുമാണ് ആദിത്യ വര്‍മയില്‍ നായികമാരായി എത്തുന്നത്.