+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​വേ​ക​യും അ​രു​ൺ ഭാ​ര​തി​യും ആ​ദ്യ​മാ​യി മ​ല​യാ​ള​ത്തി​ൽ

ത​മി​ഴ​ക​ത്തെ ശ്ര​ദ്ധേ​യ ഹി​റ്റ് ഗാ​ന​ങ്ങ​ൾ​ക്ക് വ​രി​ക​ൾ എ​ഴു​തി​യ വി​വേ​ക​യും അ​രു​ൺ ഭാ​ര​തി​യും മ​ല​യാ​ള​ത്തി​ലേ​ക്കും. ന​വാ​ഗ​ത​നാ​യ മ​നോ​ജ് കെ. ​വ​ർ​ഗീ​സ് ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​
വി​വേ​ക​യും അ​രു​ൺ ഭാ​ര​തി​യും ആ​ദ്യ​മാ​യി മ​ല​യാ​ള​ത്തി​ൽ

ത​മി​ഴ​ക​ത്തെ ശ്ര​ദ്ധേ​യ ഹി​റ്റ് ഗാ​ന​ങ്ങ​ൾ​ക്ക് വ​രി​ക​ൾ എ​ഴു​തി​യ വി​വേ​ക​യും അ​രു​ൺ ഭാ​ര​തി​യും മ​ല​യാ​ള​ത്തി​ലേ​ക്കും. ന​വാ​ഗ​ത​നാ​യ മ​നോ​ജ് കെ. ​വ​ർ​ഗീ​സ് ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന "ഫ്രീ​സ​ർ ന​മ്പ​ർ 18' എ​ന്ന ചി​ത്ര​ത്തി​ലെ ര​ണ്ട് ത​മി​ഴ് ഗാ​ന​ങ്ങ​ൾ​ക്ക് ഇ​രു​വ​രും വ​രി​ക​ൾ എ​ഴു​തും.

1999-ൽ ​ത​മി​ഴി​ൽ ഗാ​ന​ര​ച​യി​താ​വാ​യി തു​ട​ക്കം കു​റി​ച്ച വി​വേ​ക അ​ണ്ണാ​ത്തെ അ​ണ്ണാ​ത്തെ, എ​ക്സ്ക്യൂ​സ്മീ മി​സ്റ്റ​ർ ക​ന്ത​സാ​മി, എ​ൻ പേ​രു മീ​നാ​കു​മാ​രി, ഡാ​ഡി മ​മ്മി വീ​ട്ടി​ലി​ല്ല തു​ട​ങ്ങി നി​ര​വ​ധി ഹി​റ്റ് ഗാ​ന​ങ്ങ​ള​ട​ക്കം 2,500 ഓ​ളം ത​മി​ഴ് ഗാ​ന​ങ്ങ​ൾ​ക്ക് വ​രി​ക​ൾ എ​ഴു​തി​യി​ട്ടു​ണ്ട്.

വാ ​സാ​മി, നാ​ഗ നാ​ഗ, മീ​ശ​വ​ച്ച വേ​ട്ട​ക്കാ​ര​ൻ തു​ട​ങ്ങി നി​ര​വ​ധി പ​വ​ർ​പാ​ക്ഡ് ഗാ​ന​ങ്ങ​ളി​ലൂ​ടെ ത​മി​ഴ് സി​നി​മാ​ലോ​ക​ത്ത് സ്ഥാ​നം ഉ​റ​പ്പി​ച്ച ഗാ​ന​ര​ച​യി​താ​വാ​ണ് അ​രു​ൺ ഭാ​ര​തി. കേ​ര​ള സി​ല​ബ​സി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​രു​ൺ ഭാ​ര​തി​യു​ടെ "ഈ​മ ക​ല​യം' എ​ന്ന ക​വി​ത പാ​ഠ്യ​വി​ഷ​യ​മാ​ണ്.

"ഫ്രീ​സ​ർ ന​മ്പ​ർ 18' എ​ന്ന ചി​ത്ര​ത്തി​ലെ വി​വേ​ക എ​ഴു​തി​യ ഗാ​ന​ത്തി​ന് ശ​ബ്ദം ന​ൽ​കു​ന്ന​ത് ശ​ങ്ക​ർ മ​ഹാ​ദേ​വ​നും സി​ത്താ​ര കൃ​ഷ്ണ​കു​മാ​റു​മാ​ണ്. അ​രു​ൺ ഭാ​ര​തി എ​ഴു​തു​ന്ന ഗാ​നം ഹ​രിഛ​ര​ണും എം​വി മ​ഹാ​ലിം​ഗ​വും ജ്യോ​ത്സ​ന​യും ചേ​ർ​ന്നാ​ണ് ആ​ല​പി​ക്കു​ന്ന​ത്. സി.​പി.​ഷ​ഫ്റീ​ൻ നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് മാ​ർ​ച്ചി​ൽ തു​ട​ങ്ങും.