ധ്യാൻ ശീനിവാസൻ നായകനാകുന്ന പാർട്ണേഴ്സ് എന്ന ചിത്രത്തിന്റെ ചിത്രീകരണം ഡിസംബർ പത്തിന് കാസർഗോട്ട് ആരംഭിക്കുന്നു. ഇര, മമ്മൂട്ടി- വൈശാഖ് ടീമിന്റെ ന്യൂയോർക്ക് എന്നീ ചിത്രങ്ങൾക്ക് നിരക്കഥ രചിച്ച് ശ്രദ്ധേയനായ നവീൻ ജോസ് ആണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.
കാസർഗോട്ട് നടന്ന ഒരു യഥാർഥ സംഭവത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ ചിത്രത്തിന്റെ അവതരണമെന്ന് സംവിധായകൻ പറഞ്ഞു.
ധ്യാനിനു പുറമേ സഞ്ജു ശിവറാം, കലാഭവൻ ഷാജോൺ, ഹരീഷ് പേരടി, അനിഷ്ഗോപാൽ, നീരജ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രണ്ടു നായികമാരിൽ ഒരാൾ സത്ന ടൈറ്റസാണ്.
ബി.കെ. ഹരിനാരായണന്റെ വരികൾക്ക് പ്രകാശ് അലക്സ് ഈണം പകർന്നിരിക്കുന്നു. ഫൈസൽ അലി ഛായാഗ്രാഹണവും സുനിൽ എസ്. പിള്ള ചിത്രസംയോജനവും നിർവഹിക്കുന്നു. കൊല്ലപ്പള്ളി ഫിലിംസിന്റെ ബാനറിൽ ദിനേശ് കൊല്ലപ്പള്ളിയാണ് ഈ ചിത്രം നിർമ്മിക്കുന്നത്.