+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​യ​നാ​ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ന്വേ​ഷ​ണ​ക​ഥ​യു​മാ​യി അ​സ്ത്ര

അ​മി​ത് ച​ക്കാ​ല​യ്ക്ക​ലി​നെ നാ​യ​ക​നാ​ക്കി ആ​സാ​ദ് അ​ല​വി​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് അ​സ്ത്ര. വ​യ​നാ​ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ര​ങ്ങേ​റു​ന്ന ഒ​രു ക്രൈം ​ഇ​ൻ​വ​സ്റ്റി​ഗേ​ഷ​ൻ ത്രി​ല്ല
വ​യ​നാ​ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ന്വേ​ഷ​ണ​ക​ഥ​യു​മാ​യി അ​സ്ത്ര

അ​മി​ത് ച​ക്കാ​ല​യ്ക്ക​ലി​നെ നാ​യ​ക​നാ​ക്കി ആ​സാ​ദ് അ​ല​വി​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് അ​സ്ത്ര. വ​യ​നാ​ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ര​ങ്ങേ​റു​ന്ന ഒ​രു ക്രൈം ​ഇ​ൻ​വ​സ്റ്റി​ഗേ​ഷ​ൻ ത്രി​ല്ല​റാ​ണ് ഈ ​ചി​ത്രം. വി​നു കെ. ​മോ​ഹ​ൻ, ജി​ജു​രാ​ജ് എ​ന്നി​വ​രാ​ണ് തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്.

ജ​യ​രാ​ജ്, അ​മ​ൽ നീ​ര​ദ്, ര​മേ​ഷ് പി​ഷാ​ര​ടി, സ​ഖ​രി​യ എ​ന്നീ സം​വി​ധാ​യ​ക​ർ​ക്കൊ​പ്പം പ്ര​വ​ർ​ത്തി​ച്ചു പോ​ന്നി​രു​ന്ന ആ​സാ​ദ് അ​ല​വി​ൽ സ്വ​ത​ന്ത്ര സം​വി​ധാ​യ​ക​നാ​കു​ന്ന ചി​ത്ര​മാ​ണ് അ​സ്ത്ര.

ചി​ത്ര​ത്തി​ൽ പു​തു​മു​ഖം സു​ഹാ​സി​നി കു​മ​ര​നാ​ണ് നാ​യി​ക. ക​ലാ​ഭ​വ​ൻ ഷാ​ജോ​ൺ, സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ, സെ​ന്തി​ൽ കൃ​ഷ്ണ, മേ​ഘ​നാ​ഥ​ൻ, കോ​ട്ട​യം ര​മേ​ഷ്, ബാ​ലാ​ജി ശ​ർ​മ്മ, നീ​നാ കു​റു​പ്പ്, സോ​നാ ഹൈ​ഡ​ൻ എ​ന്നി​വ​രും പു​തു​മു​ഖ​ങ്ങ​ളാ​യ ജി​ജു​രാ​ജ്, ദു​ഷ്യ​ന്ത് ജ​യ എ​ന്നി​വ​രും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ബി.​കെ. ഹ​രി​നാ​രാ​യ​ണ​ന്‍റെ വ​രി​ക​ൾ​ക്ക് മോ​ഹ​ൻ സി​താ​ര ഈ​ണം പ​ക​രു​ന്നു. മ​ണി പെ​രു​മാ​ൾ ഛായാ​ഗ്ര​ഹ​ണ​വും അ​ഖി​ലേ​ഷ് മോ​ഹ​ൻ ചി​ത്ര​സം​യോ​ജ​ന​വും നി​ർ​വ​ഹി​ക്കു​ന്നു.

പോ​റ​സ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ പ്രേം ​ക​ല്ലാ​ട്ടാ​ണ് ഈ ​ചി​ത്രം നി​ർ​മ്മി​ക്കു​ന്ന​ത്. ഡി​സം​ബ​ർ അ​വ​സാ​ന​വാ​ര​ത്തി​ൽ വ​യ​നാ​ട്ടി​ലെ വി​വി​ധ ലൊ​ക്കേ​ഷ​നു​ക​ളി​ലാ​യി ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണ​മാ​രം​ഭി​ക്കു​ന്നു.