+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒ​രു ര​ഞ്ജി​ത്ത് സി​നി​മ​യു​മാ​യി ആ​സി​ഫ് അ​ലി; പൂ​ജ ന​ട​ന്നു

ആ​സി​ഫ് അ​ലി, ന​മി​ത പ്ര​മോ​ദ് എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ന​വാ​ഗ​ത​നാ​യ നി​ഷാ​ന്ത് സാ​റ്റു ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ്വ​ഹി​ക്കു​ന്ന " എ ​ര​ഞ്ജി​ത്ത് സി​നി​മ " എ​ന്ന ചി​ത്ര​ത്തി​
ഒ​രു ര​ഞ്ജി​ത്ത് സി​നി​മ​യു​മാ​യി ആ​സി​ഫ് അ​ലി; പൂ​ജ ന​ട​ന്നു

ആ​സി​ഫ് അ​ലി, ന​മി​ത പ്ര​മോ​ദ് എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ന​വാ​ഗ​ത​നാ​യ നി​ഷാ​ന്ത് സാ​റ്റു ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ്വ​ഹി​ക്കു​ന്ന " എ ​ര​ഞ്ജി​ത്ത് സി​നി​മ " എ​ന്ന ചി​ത്ര​ത്തി​ന്‍റെ പൂ​ജ​യും സ്വി​ച്ചോ​ൺ ക​ർ​മ​വും തി​രു​വ​ന​ന്ത​പു​രം ഹോ​ട്ട​ൽ ഹൈ​സി​ന്തി​ൽ ന​ട​ന്നു.

കു​ടും​ബ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു​ങ്ങു​ന്ന ഒ​രു റൊ​മാ​ന്‍റി​ക് ത്രി​ല്ല​ർ ചി​ത്ര​മാ​ണ് എ ​ര​ഞ്ജി​ത്ത് സി​നി​മ. ആസിഫ് അലിക്കു പുറമേ ര​ഞ്ജി പ​ണി​ക്ക​ർ, സൈ​ജു കു​റു​പ്പ്, ആ​ൻ​സ​ൺ പോ​ൾ, ശ്യാ​മ​പ്ര​സാ​ദ്, ക​ലാ​ഭ​വ​ൻ ന​വാ​സ്, സു​നി​ൽ സു​ഖ​ദ, ബാ​ല​ച​ന്ദ്ര​ൻ ചു​ള്ളി​ക്കാ​ട്, സ​ന്തോ​ഷ് ജോ​ർ​ജ് കു​ള​ങ്ങ​ര, കൃ​ഷ്ണ, മു​കു​ന്ദ​ൻ, ജ​യ​കൃ​ഷ്ണ​ൻ, പൂ​ജ​പ്പു​ര രാ​ധാ​കൃ​ഷ്ണ​ൻ, ജോ​ഡി ഈ​രാ​റ്റു​പേ​ട്ട, ജൂ​വ​ൽ മേ​രി, അ​ന്ന റെ​ജി കോ​ശി, സ​ബി​ത ആ​ന​ന്ദ് തു​ട​ങ്ങി​യ​വരും ചിത്രത്തിൽ വേഷമിടുന്നു.

ഒ​ട്ടേ​റെ സൂ​പ്പ​ർ​ഹി​റ്റു​ക​ൾ സ​മ്മാ​നി​ച്ച ഷാ​ഫി​യു​ടെ ശി​ഷ്യ​നാ​ണ് നി​ഷാ​ന്ത് സാ​റ്റു. പ്ര​ശ​സ്ത സം​വി​ധാ​യ​ക​രാ​യ സ​ന്തോ​ഷ് ശി​വ​ൻ, അ​മ​ൽ നീ​ര​ദ് എ​ന്നി​വ​രു​ടേ​ത​ട​ക്കം നി​ര​വ​ധി ഹി​റ്റ് സി​നി​മ​ക​ളി​ൽ അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​റാ​യി​ട്ടു​ണ്ട്.

ലൂ​മി​ന​സ് ഫി​ലിം ഫാ​ക്ട​റി​യു​ടെ ബാ​ന​റി​ൽ നി​ഷാ​ദ് പീ​ച്ചി നി​ർ​മി​ക്കു​ന്ന "എ ​ര​ഞ്ജി​ത്ത് സി​നി​മ " സി.​എ​ച്ച് മു​ഹ​മ്മ​ദ്‌ റോ​യ​ൽ സി​നി​മാ​സി​ലൂ​ടെ തി​യേ​റ്റ​റി​ൽ എ​ത്തി​ക്കു​ന്നു. സു​നോ​ജ് വേ​ലാ​യു​ധ​ൻ ഛായാ​ഗ്ര​ഹ​ണ​വും ദി​ലീ​പ് ഡെ​ന്നീ​സ് ചി​ത്ര​സം​യോ​ജ​ന​വും നി​ര്‍​വ​ഹി​ക്കു​ന്നു. റ​ഫീ​ഖ് അ​ഹ​മ്മ​ദി​ന്‍റെ വ​രി​ക​ൾ​ക്ക് ന​വാ​ഗ​ത​നാ​യ മി​ഥു​ൻ അ​ശോ​ക​ന്‍ സം​ഗീ​തം പ​ക​രു​ന്നു.