പൃഥ്വിരാജ് ,നയൻതാര , അൽഫോൺസ് പുത്രൻ എന്നിവർ ആദ്യമായി ഒന്നിക്കുന്ന മലയാള ചിത്രമാണ് 'ഗോൾഡ്'. ആരാധകരോട് ഈ വേളയിൽ സിനിമയെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെ രണ്ടുവാക്ക് പറയുകയാണ് അൽഫോൺസ്.
"ഗോൾഡ് എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞിട്ട് ഇപ്പൊ ചിത്രസംയോജനം നടക്കുകയാണ്. നേരവും പ്രേമവും പോലെയല്ല ഈ സിനിമ. ഇത് വേറെ ഒരു ടൈപ്പ് സിനിമയാണ്. കൊറച്ചു നല്ല കഥാപാത്രങ്ങളും , കൊറച്ചു നല്ല താരങ്ങളും, രണ്ടു മൂന്നു പാട്ടുകൾ , കൊറച്ചു തമാശകളും ഒള്ള ഒരു പുതുമയില്ലാത്ത മൂന്നാമത്തെ ചലച്ചിത്രം. പതിവ് പോലെ ഒരു മുന്നറിയിപ്പ് ! യുദ്ധവും, പ്രേമവും പ്രതീക്ഷിച്ചു ആ വഴിക്കു ആരും വരരുത്," അൽഫോൺസ് കുറിച്ചു.
ശേഷം കമന്റ് ബോക്സിൽ വന്നവരോട് മറുപടി പറയുകയും ചെയ്തിട്ടുണ്ട്. 'രണ്ട് ശലഭമെങ്കിലും?' എന്ന് ആകാംക്ഷയോടെ ചോദിച്ച ആൾക്ക് 'രണ്ടല്ല.. മൂന്ന് ശലഭമുണ്ട്' എന്ന് അൽഫോൺസ് മറുപടി കൊടുത്തിട്ടുണ്ട്. സ്വർണ്ണം സ്വർണ്ണക്കടത്തിന്റെ കഥയാണോ എന്ന് ചോദിച്ചയാൾക്കും മറുപടിയുണ്ട്. 'അല്ല' എന്നാണ് ഉത്തരം.
ഫഹദ് ഫാസില്‍ നായകനാവുന്ന 'പാട്ട്' എന്ന ചിത്രമാണ് അൽഫോൺസ് ആദ്യം പ്രഖ്യാപിച്ചിരുന്നതെങ്കിലും ചിത്രീകരണമാരംഭിച്ചത് ഗോള്‍ഡ് എന്ന ചിത്രമാണ്. നയന്‍താരയാണ് ചിത്രത്തില്‍ നായികയാവുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന് സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.