മമ്മൂട്ടി ചിത്രമായ 'സിബിഐ 5' തുടക്കമായിരിക്കുകയാണ്. ഇത്തവണ കേസന്വേഷണത്തിന് മമ്മൂട്ടിക്കൊപ്പം സിബിഐ ഉദ്യോഗസ്ഥനായി രമേശ് പിഷാരടിയുമുണ്ട്. കഥപാത്രത്തിന്റെ ഗെറ്റപ്പിലുള്ള ചിത്രം രമേശ് സോഷ്യല്‍ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
'കുട്ടിക്കാലത്ത് സിബിഐ ഡയറിക്കുറിപ്പ് കണ്ടപ്പോള്‍ വിദൂര ഭാവിയില്‍ പോലും ഇല്ലാതിരുന്ന സ്വപനം വളര്‍ന്ന് സേതുരാമയ്യര്‍ സിബിഐ കാണുമ്പോള്‍ കൊതിയോടെ കണ്ട സ്വപ്നം. കൈ പുറകില്‍ കെട്ടി ആ BGM ഇട്ട് മലയാള സിനിമയുടെ ചരിത്രത്തിലേക്ക് ആദ്യമായി ഒരു സിനിമയ്ക്ക് അഞ്ചാം ഭാഗം ഒരുങ്ങുന്നു.
ഒരു പക്ഷെ ലോക സിനിമയില്‍ ഒരേ സംവിധായകനും തിരക്കഥാകൃത്തും നായകനും 33 വര്‍ഷങ്ങള്‍ക്കിടയില്‍ 5 ഭാഗങ്ങളില്‍ ഒന്നിക്കുന്നു'.കെ മധുവിനും മമ്മൂട്ടിക്കും നന്ദി പറയുന്നു- രമേശ് പിഷാരടി ഫേസ്ബുക്കില്‍ കുറിച്ചു.
സ്വര്‍ഗചിത്ര അപ്പച്ചനാണ് ചിത്രത്തിന്റെ നിര്‍മാണം. മുകേഷും സായികുമാറും അടക്കം പഴയ ടീമില്‍ ഉണ്ടായിരുന്നവര്‍ക്കു പുറമേ രണ്‍ജി പണിക്കര്‍, ദിലീഷ് പോത്തന്, സൗബിന് ഷാഹിര്‍, ആശ ശരത്ത്, മാളവിക മേനോന് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനരക്കുന്നു.