ഉര്‍വശി വീണ്ടും കേന്ദ്രകഥാപാത്രമായി എത്തുന്നു. നവാഗതയായ രമ്യ അരവിന്ദിന്റെ 'ഒരു പോലീസിന്റെ മരണം' എന്ന ചിത്രത്തിലാണ് ഉര്‍വശി പോലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു പോലീസുകാരന്റെ ദുരൂഹ സാഹചര്യത്തിലുള്ള മരണവും അതുമായി ബന്ധപ്പെട്ട സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
ഡിക്സണ്‍ പൊടുത്താസിന്റെ നിര്‍മ്മാണ നിര്‍വ്വഹണത്തില്‍ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശഹനാദ് ജലാലാണ്. അഞ്ജലി മേനോന്റെയും ശ്യാമപ്രസാദിന്റെയും സഹസംവിധായകയായിരുന്നു രമ്യ അരവിന്ദ്.