![ഭക്ഷ്യധാന്യകിറ്റുകൾ വിതരണം ചെയ്തു](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
മങ്കൊന്പ്്: ഇവാഞ്ചലിക്കൽ ഫെലോഷിപ് ഓഫ് ഇന്ത്യ കമ്മീഷൻ ഓഫ് റിലീഫിന്റെ (എഫിക്കോർ) സഹായഹസ്തം പുളിങ്കുന്ന് പഞ്ചായത്തിലും. പഞ്ചായത്തിലെ നാല്, അഞ്ച്, ഒന്പത് 12, 13 വാർഡുകളിലെ 1500ഓളം കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യങ്ങളും മറ്റും അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു. പുളിങ്കുന്ന് ഫൊറോനപള്ളി വികാരി ഫാ. മാത്യു ചൂരവടി വിതരണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്തംഗങ്ങളായ ജോളി ജോസഫ്, ബിന്ദു സന്തോഷ്, എഫിക്കോർ ടീം ലീഡർ വില്യം ഡാനിയേൽ, അലക്സ് മാത്യു, ഡാൻ ആൻട്രു, ലിസി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.