![ബാലാവകാശ വാരാചരണം](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
ആലപ്പുഴ: തത്തംപള്ളി സെന്റ് മൈക്കിൾസ് ഹൈസ്കൂളിൽ ബാലാവകാശ വാരാചരണം നടത്തും. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ സഹകരണത്തോടെ സ്കൂൾ പിടിഎ, സ്പേസ് ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് വാരാചരണം സംഘടിപ്പിക്കുന്നത്.
ഇന്നലെ സെന്റ് മൈക്കിൾസ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനംഗം സിസ്റ്റർ ബിജി ജോസ് സിഎംസി വാരാചരണം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. മോർളി കൈതപറന്പിൽ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ഫാ. റോജി വല്ലയിൽ, പിടിഎ പ്രസിഡന്റ് കെ. രാമചന്ദ്രൻ, ലീഗൽ സർവീസ് അഥോറിറ്റി വോളന്റിയർ കെ. കൃഷ്ണമ്മ, മാത്യു ജോസഫ്, ബാബു വർഗീസ്, സ്കൂൾ ലീഡർ അഭിജിത്ത്ലാൽ എന്നിവർ പ്രസംഗിച്ചു.