ഏറേ ശ്രദ്ധേയമായ "തിങ്കളാഴ്ച നിശ്ചയം" എന്ന ചിത്രത്തിനു ശേഷം കുഞ്ചാക്കോ ബോബനെ നായകനാക്കി സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന ചിത്രമാണ് "പദ്മിനി ". "കുഞ്ഞിരാമായണം" ഫെയിം ദീപു പ്രദീപ് തിരക്കഥയും സംഭാഷണവുമൊരുക്കുന്ന ചിത്രത്തിൽ പദ്മിനി എന്ന ടൈറ്റിൽ റോളിലാണ് ചാക്കോച്ചൻ എത്തുന്നത്.
കുഞ്ഞിരാമായണം,എബി,കൽക്കി, കുഞ്ഞെൽദോ എന്ന ചിത്രത്തിനു ശേഷം ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീരാജ് രവീന്ദ്രനും സംഗീതം ജേക്സ് ബിജോയ്യും നിർവഹിക്കുന്നു.