അനു സിത്താര, അനീഷ് ജി. മേനോന്, ജോണി ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
നവാഗതനായ അമീന് അസ്ലം സംവിധാനം ചെയ്യുന്ന "മോമോ ഇന്‍ ദുബായ്' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ദുബായിയിൽ പൂർത്തിയായി.
ഹലാൽ ലൗ സ്റ്റോറി എന്ന ചിത്രത്തിനു ശേഷം സക്കരിയയുടെ തിരക്കഥയിലും നിര്‍മ്മാണത്തിലും ഒരുങ്ങുന്ന മോമോ ഇന്‍ ദുബായ് ഒരു ചിൽഡ്രന്‍സ്- ഫാമിലി ചിത്രമാണ്.
ഇമാജിൻ സിനിമാസ്, ക്രോസ് ബോര്‍ഡർ കാമറ, ബിയോണ്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ സക്കരിയ, ഹാരീസ് ദേശം, പി.ബി അനീഷ്, നഹല അൽ ഫഹദ് എന്നിവര്‍ ചേര്‍ന്നാണ് "മോമോ ഇന്‍ ദുബായ്' നിര്‍മിക്കുന്നത്.
സക്കരിയ, ആഷിഫ് കക്കോടി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവുമൊരുക്കിയിരിക്കുന്നത്. ബി.കെ. ഹരിനാരായണൻ, ഡോക്ടർ ഹിഖ്മത്തുള്ള എന്നിവരുടെ വരികള്‍ക്ക് ജാസി ഗിഫ്റ്റ്, ഗഫൂര്‍ എം. ഖയാം എന്നിവര്‍ സംഗീതം പകരുന്നു.