അരുണ്‍ കുമാർ അരവിന്ദ് സംവിധാനം ചെയ്യുന്ന അണ്ടർവേൾഡിന്റെ ടീസർ പുറത്തുവിട്ടു. ആസിഫ് അലി, ഫർഹാൻ ഫാസിൽ, മുകേഷ്, ലാൽ ജൂണിയർ തുടങ്ങി വലിയ താരനിരയാണ് സിനിമയിൽ അണിനിരക്കുന്നത്.
ഗുണ്ടാ സംഘങ്ങളുടെ കഥയാണ് സിനിമ പറയുന്നത്. ഷിബിൻ ഫ്രാൻസിസിന്റെതാണ് തിരക്കഥ. ഡി14എന്റർടെയ്ൻമെന്റ്സിന്റെ ബാനറിലാണ് സിനിമ നിർമിക്കുന്നത്.