ആലപ്പുഴ: നെഹ്റുട്രോഫി വള്ളംകളിയ്ക്കിടെ ചുണ്ടൻ വള്ളം മുങ്ങി. പ്രദർശനമത്സരത്തിൽ പങ്കെടുത്തുകൊണ്ടിരിക്കെ കുമരകം ജൂണിയർ ടൗണ്‍ ബോട്ട് ക്ലബ് തുഴഞ്ഞ കെ.പി. പ്രശാന്ത് ക്യാപ്റ്റനായുള്ള സെന്റ് ജോസഫ് വള്ളമാണ് മുങ്ങിയത്.
അത്യന്തം വാശിയേറിയ മത്സരം നടത്തുന്നതിനിടെയാണ് വള്ളം മുങ്ങിയത്. ഉടൻ തന്നെ രക്ഷാപ്രവർത്തകരും ബോട്ടുകളും പോലീസും സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി.
തുഴച്ചിൽകാരെ ബോട്ടിൽ കയറ്റി രക്ഷപ്പെടുത്തി. ആർക്കും സാരമായ കുഴപ്പമൊന്നുമുണ്ടായില്ല. നീന്തലറിയാവുന്നവരായതിനാൽ തുഴച്ചിൽ കാർ മുങ്ങിത്താണില്ല. വള്ളവും ഉടൻ തന്നെ സ്ഥലത്തു നിന്നും നീക്കി.
സെന്റ് ജോസഫിനെ കൂടാതെ ആലപ്പാടൻ, പുളിങ്കുന്ന്, മാധവ് വത്സൻ വടക്കേആറ്റുപുറം, ശ്രീകാർത്തികേയൻ എന്നീ ചുണ്ടനുകളാണ് പ്രദർശന മത്സരത്തിൽ പങ്കെടുത്തത്. മത്സരത്തിൽ എടത്വ പാണ്ടങ്കരി ബ്രദേഴ്സ് ബോട്ട് ക്ലബ് തുഴഞ്ഞ എസ്. ഷാംറോയി നേതൃത്വം നല്കിയ ആലപ്പാടൻ ജേതാക്കളായി.