![പ്രസംഗ മത്സരം](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
ചേർത്തല: ബിഷപ് മങ്കുഴിക്കരി സ്മാരക 17-ാമത് അഖിലകേരള പ്രസംഗ മത്സരം തണ്ണീർമുക്കം ബിഷപ് മങ്കുഴിക്കരി ഹാളിൽ തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ജ്യോതിസ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് ഫാ. ജോസഫ് ഡി. പ്ലാക്കൽ അനുസ്മരണ പ്രഭാഷണവും സമ്മാനദാനവും നിർവഹിച്ചു. ഉദയംപേരൂർ ടോണി ജോർജ് തോമസ് ഒന്നാംസ്ഥാനവും മലപ്പുറം ബാഹിം ബിൻ മുഹമ്മദ് രണ്ടാംസ്ഥാനവും കാഞ്ഞിരപ്പള്ളി ജിജോ ജോർജ് മൂന്നാംസ്ഥാനവും കരസ്ഥമാക്കി. വൈസ് ചെയർമാൻ ബേബി മാത്യൂ മണ്ണാന്പത്ത്, സെക്രട്ടറി വർഗീസ് തകിടിപ്പുറം, ദേവസ്യ വിമലഗിരി, ജോയ് വർഗീസ് മങ്കുഴിക്കരി, സിബി മങ്കുഴിക്കരി, ജോസഫ് തോട്ടുങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
സ്വീകരണം നല്കും
ചേർത്തല: ചേർത്തല തെക്ക് തൃപ്പൂരക്കുളങ്ങര രാമകൃഷ്ണ സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഇന്ന് വയലാർ അവാർഡ് ജേതാവ് കെ.വി. മോഹൻകുമാറിന് സ്വീകരണം നൽകും. ലൈബ്രറിഹാളിൽ ഉച്ചകഴിഞ്ഞ് രണ്ടിനു നടക്കുന്ന സമ്മേളനം മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്യും.