![വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
അന്പലപ്പുഴ: വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അന്പലപ്പുഴ തെക്ക് പഞ്ചായത്ത് 15-ാം വാർഡിൽ കോമന വെളിയിൽ ശ്രീനി- ഗിരിജ ദന്പതികളുടെ മകൻ അഭിജിത്ത് (20) ആണ് മരിച്ചത്.
കഴിഞ്ഞ 31 ന് ദേശീയ പാതയിൽ പറവൂർ ജംഗ്ഷന് സമീപം ബൊലേറ ജീപ്പും അഭിജിത്തും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കും കൂട്ടിയിടിച്ചാണ് പരിക്കേറ്റത്.
അഭിജിത്തിനെയും സുഹൃത്ത് കോമന പുതുവൽ പുഷ്പന്റെ മകൻ ഗോകുലിനേയും നാട്ടുകാർ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഗുരുതരാവസ്ഥയെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അഭിജിത്ത് ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെ മരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12നു വീട്ടുവളപ്പിൽ. സഹോദരൻ : ശ്രീജിത്ത്.