![നിക്ഷേപത്തുകയുമായി മുങ്ങിയ വീട്ടമ്മ പിടിയിൽ](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
ചാരുംമൂട്: പോസ്റ്റ് ഓഫീസ് നിക്ഷേപത്തുകയുമായി മുങ്ങിയ വീട്ടമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ചുനക്കര പോസ്റ്റ് ഓഫീസിലെ ആർഡി ഏജന്റായിരുന്ന ചുനക്കര തെക്കുംമുറി കാട്ടൂർ തെക്കേതിൽ സുരാലയത്തിൽ സുധർമ (45) യെയാണ് നൂറനാട് എസ്ഐ വി. ബിജുവും സംഘവും അറസ്റ്റു ചെയ്തത്. പോസ്റ്റ് ഓഫീസ് സേവിംഗ് അക്കൗണ്ടിൽ അടയ്ക്കാൻ പത്തോളം ഇടപാടുകാരിൽനിന്നും ശേഖരിച്ച ആറുലക്ഷത്തോളം രൂപയുമായി അഞ്ചുമാസം മുന്പ് ഇവർ മുങ്ങിയതായി പോലീസിന് ലഭിച്ച പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്. ഇവരെ തിരുവനന്തപുരം പൂന്തുറയിലുള്ള ലോഡ്ജിൽനിന്നും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇവരെ ഇന്ന് മാവേലിക്കര കോടതിയിൽ ഹാജരാക്കും. സീനിയർ പോലീസ് ഓഫീസർ നെജി, രജീന്ദ്രദാസ്, വനിത പോലീസ് ഓഫീസർ അനിത, വട്ടിയൂർക്കാവ് പോലീസ്സ്റ്റേഷൻ സീനിയർ പോലീസ് ഓഫീസർ അജയ് ശേഖർ എന്നിവരും അന്വേഷണത്തിൽ പങ്കെടുത്തു.