![യാത്രക്കാർ ഇറങ്ങിയതിന് പിന്നാലെ കാറിന് തീപിടിച്ചു](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
കായംകുളം: എംഎസ്എം കോളജിന് സമീപം കാറിന് തീപിടിച്ചു. യാത്രക്കാർ ഇറങ്ങി കാർ പാർക്ക് ചെയ്യാൻ ശ്രമിക്കുന്പോഴാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേനയെത്തി തീയണച്ചു. കായംകുളം സുബി വിഹാറിൽ സാബുവിന്റെ സ്വിഫ്റ്റ് ഡിസൈർ കാറിനാണ് തീപിടിച്ചത് ഇദ്ദേഹത്തിെൻറ ഭാര്യ മണിയും മകൻ ഷാരൂഖും തൃക്കുന്നപ്പുഴയിൽ പോയി മടങ്ങി എത്തിയ ശേഷം കാർ പാർക്ക് ചെയ്യുന്പോഴാണ് കാറിന്റെ മുൻവശത്ത് തീ ആളിക്കത്തിയത്. കഴിഞ്ഞദിവസം രാത്രി 8.15 ഓടെയായിരുന്നു സംഭവം. ഷാരൂഖാണ് കാർ ഓടിച്ചിരുന്നത്. നിർത്തിയിട്ട ശേഷം പുറത്തേക്കിറങ്ങവെ മുൻവശത്ത് നിന്നും തീയാളി പടരുകയായിരുന്നു.