ചേർത്തല: പ്രളയത്തിൽ അകപ്പെട്ടവർക്ക് സഹായം എത്തിക്കുന്നതിനും പുനരധിവാസ പ്രവർത്തനങ്ങൾക്കും നേതൃത്വം നല്കിയ ചേർത്തല കെവിഎം മാനേജ്മെൻറിനെ മനുഷ്യാവകാശ കൗണ്സിലിന്റെയും അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയുടെയും ആഭിമുഖ്യത്തിൽ അനുമോദിച്ചു.
ദുരിത ബാധിതരെ സഹായിക്കാൻ കെവിഎം ആശുപത്രിയുടെ നേതൃത്വത്തിൽ വിവിധങ്ങളായ പ്രവർത്തനങ്ങളാണ് ഏറ്റെടുത്ത് നടപ്പിലാക്കിയത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആശുപത്രിയിലെ ന്യൂറോ സർജറി വിഭാഗം മേധാവി ഡോ.അവിനാശ് ഹരിദാസ് ആണ് മേൽനോട്ടം വഹിച്ചത്.
ആശുപത്രി മാനേജ്മെന്റ്,ചെന്നൈ ആശാൻ മൊമോറിയൽ അസോസിയേഷൻ,മുംബയിലെ ലക്ഷ്മി ആൻഡ് ഗോദാവരി ഫൗണ്ടേഷൻ, ബാംഗളൂരൂവിലെ സുഹൃത്തുക്കൾ ഉൾപ്പെടെ സമൂഹത്തിലെ വിവിധ തുറകളിൽ നിന്നും ആയിരങ്ങളാണ് സഹായങ്ങൾ എത്തിച്ചത്.
പ്രളയ ബാധിതർക്ക് വൈദ്യസഹായം നൽകുന്നതിനായി ദുരിതാശ്വാസ കേന്ദ്രങ്ങളിൽ മെഡിക്കൽ ക്യാന്പുകൾ നടത്തുകയും മരുന്നുകൾ വിതരണം നടത്തുകയും ചെയ്തു. പ്രത്യേക മെഡിക്കൽ ക്യാന്പുകൾ സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകിയതിനാണ് ഡോ.അവിനാശിനെ ആദരിച്ചത്. അർത്തുങ്കൽ ബസിലിക്ക പാരീഷ് ഹാളിൽ നടന്ന സമ്മേളനം സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം പി. മോഹൻദാസ് ഉദ്ഘാടനം ചെയ്തു.
പി. മോഹൻദാസിൽ നിന്നും ഡോ. അവിനാശ് മെമന്േറാ ഏറ്റുവാങ്ങി. സമ്മേളനത്തിൽ ബസിലിക്ക റെക്ടർ ഫാ. ക്രിസറ്റഫർ എം. അർത്ഥശേരിൽ അധ്യക്ഷത വഹിച്ചു. ചേർത്തല തെക്ക് പഞ്ചായത്ത് പ്രസിഡൻറ് ലീലാമ്മ ഫ്രാൻസീസ് മുഖ്യപ്രഭാഷണം നടത്തി. പി. സോമൻ, ഡോ. ജി. സാമുവൽ, ജോസഫ് റോണി ജോസ്, ജാക്സണ് പൊള്ളയിൽ, സനിൽകുമാർ, എം. ജയമോഹൻ, സുനിൽ സോളമൻ എന്നിവർ പ്രസംഗിച്ചു.