കാവൽ കേരളത്തില്‍ മാത്രം 220 തിയേറ്ററുകളിലാണ് ഈ സിനിമ പ്രദര്‍ശനത്തിന് എത്തുമെന്ന് റിപ്പോർട്ട്. നടനും തിരക്കഥാകൃത്തുമായ രൺജി പണിക്കരുടെ മകനും സംവിധായകനുമായ നിഥിൻ രൺജി പണിക്കര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കാവൽ. ഒരിടവേളക്ക് ശേഷം സുരേഷ് ഗോപി തന്റെ പഴയ ശൈലിയിലുള്ള നായക കഥാപാത്രമായി മാസ് ആക്ഷൻ രംഗങ്ങൾ ചെയ്യുന്ന ചിത്രം കൂടിയാണ് 'കാവല്‍'.
സുരേഷ് ഗോപി ചിത്രത്തില്‍ തമ്പാന് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. രണ്‍ജി പണിക്കരും ഈ സിനിമയിൽ അഭിനയ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍, ശങ്കര്‍ രാമകൃഷ്ണന്,ശ്രീജിത്ത് രവി, രാജേഷ് ശര്‍മ്മ, കിച്ചു ടെല്ലസ്, കണ്ണന് രാജന് പി ദേവ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിഖില്‍ എസ് പ്രവീണാണ് സിനിമയ്ക്കായി ഛായാഗ്രഹണം നിർവ്വഹിക്കുവന്നത്. ഗുഡ്വില് എന്റര്ടെയ്ൻമെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മ്മിക്കുന്നത്.