എസ്.പി. സുരേഷ് കുമാർ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഉത്തമിയിൽ ഗായത്രി സുരേഷ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. കേരള തമിഴ്നാട് അതിർത്തി ഗ്രാമത്തിലെ നാടോടിയായ ഉത്തമിയുടെ മകളായ പവിത്രയുടെ ശക്തമാർന്ന ജീവിതമാണ് സിനിമ പറയുന്നത്.
ഗായത്രിയെ കൂടാതെ ഷാജി നാരായണൻ, രാജിമേനോൻ, സനൽകുമാർ, ഡൊമിനിക് ചിറ്റാത്ത്, വിനോദ്, അജിത്കുമാർ എം, സനൽ, രാജേഷ്, രമേശ്, അനുപമ എന്നിവരും അഭിനയിക്കുന്നു.
എസ്.എസ് ഹാഷ്ടാഗ് ഫിലിംസിന്റെ ബാനറിൽ കെ സെൻ താമരയ് സെൽവി ആണ് സിനിമ നിർമിച്ചിരിക്കുന്നത്. ജഗ്ഗു, എസ്.പി സുരേഷ് കുമാർ എന്നിവർ ചേർന്നാണ് ചിത്രത്തിന് കഥ എഴുതിയിരിക്കുന്നത്.
വയലാർ ശരത്ചന്ദ്രവർമ, ഉണ്ണികൃഷ്ണൻ മീറ്റ്ന എന്നിവരുടെ വരികൾക്ക് പ്രശസ്ത സംഗീത സംവിധായകനായ സലിൽ ചൗധരിയുടെ മകൻ സഞ്ജയ് ചൗധരി ഈണം പകരുന്നു.