![ചെറുതനക്കടവ് പാലം ഉദ്ഘാടനം ചെയ്തു](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
ഹരിപ്പാട്: ചെറുതനക്കടവ് പാലം ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പാലം ജനങ്ങൾക്കായി തുറന്നുകൊടുത്തു.
അച്ചൻകോവിൽ ആറിന്റെ ഇരു കരകളിലായി താമസിക്കുന്ന ചെറുതന ഗ്രാമപഞ്ചായത്തിലെ അംഗങ്ങളെ ഒന്നിപ്പിക്കാൻ ഈ പാലത്തിന്റെ നിർമാണം പൂർത്തിയായതോടെ സാധിച്ചെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തിൽ ചെറുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ബി. രത്നകുമാരി അധ്യക്ഷത വഹിച്ചു. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു കൊല്ലശ്ശേരി, ജില്ലാ പഞ്ചായത്തംഗം ജോണ് തോമസ്, ഗിരിജാ സന്തോഷ്, എസ്. ഹരികുമാർ, അനില, ടി.കെ. പൊന്നപ്പൻ, പ്രസാദ്, ശ്രീജ, രേവമ്മ, രാജേഷ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പ്രസംഗിച്ചു.