എടത്വ: തലവടി ഉപജില്ല കലോത്സവം നടന്നു. മുട്ടാർ സെന്റ് ജോർജ് ഹയർസെക്കൻഡറി, സെന്റ് ജോർജ് എൽപിഎസ് എന്നീ സ്കൂളുകളിലായിട്ടായിരുന്നു കലോൽസവം നടന്നത്. 13 ഹൈസ്കൂളുകളും അഞ്ച് ഹയർ സെക്കൻഡറി സ്കൂളുകളിലുമായി എണ്ണൂറിലേറെ കുട്ടികളാണ് 148 ഇനങ്ങളിലായി മത്സരിച്ചത്. കലോൽസവത്തിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ ഫാ. എബ്രഹാം തയ്യിൽ നിർവഹിച്ചു.
ഹയർ സെക്കൻഡറി വിഭാഗത്തിൽ എടത്വ സെന്റ് അലോഷ്യസും, ഹൈസ്കൂൾ വിഭാഗത്തിൽ മുട്ടാർ സെന്റ് ജോർജും ഓവറോൾ ചാന്പ്യൻമാരായി. ഹയർ സെക്കൻഡറി വിഭാഗത്തിൽ മുട്ടാർ സെന്റ് ജോർജ് രണ്ടാം സ്ഥാനവും, തകഴി ഡിബി എച്ച്എസ്എസ്, പച്ച ലൂർദ് മാതാ എന്നീ സ്കൂളുകൾ മൂന്നാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗത്തിൽ എടത്വ സെന്റ് മേരീസ്, സെന്റ് അലോഷ്യസ് എന്നീ സ്കൂളുകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.