+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

5000 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കൂ​ൾ ബാ​ഗു​മാ​യി അ​പും​സ്മ

ആ​ല​പ്പു​ഴ: ഐ ​ആം ഫോ​ർ ആ​ല​പ്പി പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ന്ധ്രാ പ്ര​ദേ​ശി​ൽ നി​ന്നു​ള്ള അ​പും​സ്മ( ആ​ന്ധ്രാ​പ്ര​ദേ​ശ് അ​ണ്‍​എ​യ്ഡ​ഡ് സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​ഷ​ൻ) സം​ഘം ജി​ല്ല​യി​
5000 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കൂ​ൾ ബാ​ഗു​മാ​യി അ​പും​സ്മ
ആ​ല​പ്പു​ഴ: ഐ ​ആം ഫോ​ർ ആ​ല​പ്പി പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ന്ധ്രാ പ്ര​ദേ​ശി​ൽ നി​ന്നു​ള്ള അ​പും​സ്മ( ആ​ന്ധ്രാ​പ്ര​ദേ​ശ് അ​ണ്‍​എ​യ്ഡ​ഡ് സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​ഷ​ൻ) സം​ഘം ജി​ല്ല​യി​ലെ പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥ​ക​ൾ​ക്ക് സ്കൂ​ൾ ബാ​ഗ് വി​ത​ര​ണം ചെ​യ്തു. സ​ബ് ക​ള​ക്ട​ർ കൃ​ഷ്ണ​തേ​ജ വ​ഴി​യാ​ണ് സം​ഘം ജി​ല്ല​യി​ലെ പ്ര​ള​യ ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ബാ​ഗ് ന​ൽ​കാ​നെ​ത്തി​യ​ത്.
ജി​ല്ല​യി​ലെ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വ​രെ​യു​ള്ള 5000 വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ബാ​ഗ് വി​ത​ര​ണം ചെ​യ്ത​ത്.
ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ നി​ന്നു​ള്ള 30 അം​ഗ സം​ഘ​മാ​ണ് ബാ​ഗ് വി​ത​ര​ണ​ത്തി​നെ​ത്തി​യ​ത്. ഒ​രു സ്കൂ​ൾ ബാ​ഗി​ൽ അ​ഞ്ച് നോ​ട്ട്ബു​ക്ക്, ഒ​രു ഇ​ൻ​സ്​ട്ര​മെ​ന്‍റ് ബോ​ക്സ്, പ​രീ​ക്ഷാ​കാ​ർ​ഡ് ബോ​ർ​ഡ് എ​ന്നി​വ​യു​ണ്ട്. സ​ബ്ക​ള​ക്ട​ർ കൃ​ഷ്ണ​തേ​ജ ബാ​ഗ് വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​രും​മാ​സ​ങ്ങ​ളി​ൽ പ്ര​ള​യ​മേ​റ്റ​വു​മ​ധി​കം ബാ​ധി​ച്ച ജി​ല്ല​യി​ലെ 15 സ്കൂ​ളു​ക​ളി​ലെ ക​ന്പ്യൂ​ട്ട​ർ ലാ​ബു​ക​ൾ പു​നഃ​സ്ഥാ​പി​ച്ചു ന​ൽ​കു​മെ​ന്ന് അ​പും​സ്മ സം​ഘം ഉ​റ​പ്പു​ന​ൽ​കി. കു​ട്ട​നാ​ട് ആ​ല​പ്പു​ഴ പ്ര​ദേ​ശ​ങ്ങ​ളി​ലെ 15 സ്കൂ​ളു​ക​ളി​ലെ ലാ​ബു​ക​ളാ​ണ് ശ​രി​യാ​ക്കു​ന്ന​ത്. ആ​ല​പ്പു​ഴ ഗ​വ. ഗേ​ൾ​സ് സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​പും​സ്മ പ്ര​സി​ഡ​ന്‍റ് കൃ​ഷ്ണ റെ​ഡ്ഡി, സ്ഥാ​പ​ക​ൻ ജ​നാ​ർ​ദ​ന റെ​ഡ്ഡി, ജി. ​പി​ള്ള​യ്യ, ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ തോ​മ​സ് ജോ​സ​ഫ്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ മ​നോ​ജ് കു​മാ​ർ, കൗ​ണ്‍​സി​ല​ർ ഷോ​ളി സി​ദ്ധ​കു​മാ​ർ, വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.