അന്പലപ്പുഴ: പുന്നപ്ര വിയാനി പള്ളിയിൽ ക്രിസ്തുരാജ മഹോത്സവത്തിനു നാളെ കൊടിയേറും. വൈകുന്നേരം 6.30നു ആലപ്പുഴ രൂപത സഹായമെത്രാൻ റവ. ഡോ. ജയിംസ് ആനാപറന്പിലിനു സ്വീകരണം.
തുടർന്നു പൊന്തിഫിക്കൽ ദിവ്യബലിക്ക് ബിഷപ് മുഖ്യകാർമികത്വം വഹിക്കും.
പത്തിനു രാവിലെ പത്തിന് ഇടവകയിലെ വയോധികർ, വിധവകൾ, ഏകസ്ഥർ എന്നിവരുടെ സംഗമം.
കെസിവൈഎം, ജീസസ് യൂത്ത്, വിയാനി യൂത്ത് സംഘടനകളും പള്ളിക്കമ്മിറ്റിയും നേതൃത്വം നൽകും. വിവിധ കലാപരിപാടികളും അരങ്ങേറും. രാത്രി എട്ടിന് സ്നേഹസ്പർശം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്യത്തിൽ ക്രിസ്തുരാജ ജ്യോതി തെളിയിക്കൽ.
ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാർ. തോമസ് തറയിൽ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം നിർവഹിക്കും. പ്രധാനതിരുനാൾ ദിനമായ 11നു ഉച്ചകഴിഞ്ഞു
3.15നു നടക്കുന്ന ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിയിൽ ആലപ്പുഴ രൂപത ബിഷപ് റവ. ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ മുഖ്യ കാർമികത്വം വഹിക്കും.
ഫാ. ജോണ്സണ് പുത്തൻവീട്ടിൽ വചനസന്ദേശം നൽകും. തുടർന്ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം, സ്നേഹവിരുന്ന് എന്നിവയും നടക്കും.