+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​സ്‌വൈഎ​സ് 25 ല​ക്ഷം രൂ​പ​യു​ടെ സ​ഹാ​യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു

വീ​യ​പു​രം: പ്ര​ള​യ​ശേ​ഷം സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​രാ​ൻ ജ​ന​ങ്ങ​ൾ​ക്ക് ഇ​നി​യും ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. പ്ര​ള​യ സ​മ​യ​ത്തെ ര​ക്ഷാ, ദു​ര
എ​സ്‌വൈഎ​സ് 25 ല​ക്ഷം രൂ​പ​യു​ടെ  സ​ഹാ​യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
വീ​യ​പു​രം: പ്ര​ള​യ​ശേ​ഷം സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​രാ​ൻ ജ​ന​ങ്ങ​ൾ​ക്ക് ഇ​നി​യും ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. പ്ര​ള​യ സ​മ​യ​ത്തെ ര​ക്ഷാ, ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും പ്ര​ള​യാ​ന​ന്ത​ര​മു​ള്ള പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും കാ​ന്ത​പു​ര​ത്തി​ന്‍റെ നേ​തൃ​ത്യ​ത്തി​ലു​ള്ള സു​ന്നി സം​ഘ​ട​ന​ക​ൾ ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ൾ സ​മൂ​ഹ​ത്തി​നാ​കെ മാ​തൃ​ക​യാ​ണ്. എ​സ്‌വൈഎ​സ് ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ള​യ​ബാ​ധി​ത​ർ​ക്കു​ള്ള പു​ന​ര​ധി​വാ​സ സ​ഹാ​യ​വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പ്ര​ള​യാ​ന​ന്ത​ര പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി പ്ര​കാ​രം 100 വീ​ടു​ക​ൾ​ക്കു​ള്ള സ​ഹാ​യ​വി​ത​ര​ണം, 600 കു​ടും​ബ ങ്ങ​ൾ​ക്കു​ള്ള ഗൃ​ഹോ​പ​ക​ര​ണ വി​ത​ര​ണം എ​ന്നി​വ​യും വീ​ൽ​ചെ​യ​ർ, മ​റ്റ് സ​ഹാ​യ​വി​ത​ര​ണ​വും യോ​ഗ​ത്തി​ൽ ന​ട​ന്നു. കാ​ൽ കോ​ടി​യോ​ളം രൂ​പ​യു​ടെ സ​ഹാ​യ വി​ത​ര​ണ​മാ​ണ് ഇ​ന്ന​ലെ ന​ട​ന്ന​ത്. വീ​യ​പു​രം ആ​തി​രാ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എ​സ്വൈ​എ​സ് ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് യു.​എം. ഹ​നീ​ഫ മു​സ്ലി​യാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്ജെ​യു ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് ഹാ​മി​ദ് കോ​യ ബാ​ഫ​ഖി ത​ങ്ങ​ൾ പ്രാ​ർ​ഥ​ന ന​ട​ത്തി. എ​സ്വൈ​എ​സ് ജി​ല്ലാ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എ​സ് മു​ഹ​മ്മ​ദ് ഹാ​ഷിം കാ​മി​ൽ സ​ഖാ​ഫി, ജി​ല്ലാ ക്ഷേ​മ​കാ​ര്യ സെ​ക്ര​ട്ട​റി എം.​എ ഷാ​ഫി മ​ഹ്ള​രി, സം​സ്ഥാ​ന ഉ​പാ​ദ്ധ്യ​ക്ഷ​ൻ എം.​പി അ​ബ്ദു​ൽ ജ​ബ്ബാ​ർ കാ​മി​ൽ സ​ഖാ​ഫി, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​തി​പ​ക്ഷ​നേ​താ​വ് ജോ​ണ്‍​തോ​മ​സ്, വീ​യ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ. പ്ര​സാ​ദ് കു​മാ​ർ, കാ​ർ​ത്തി​ക​പ്പ​ള്ളി ത​ഹി​സി​ൽ​ദാ​ർ പി.​ആ​ർ. പ്ര​സ​ന്ന​കു​മാ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.