‘ജയ് ഭീം’ സിനിമയ്ക്ക് പ്രചോദനമായ പാർവതി അമ്മാളിനും കുടുംബത്തിനും സഹായവുമായി നടൻ സൂര്യ. പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട രാജാക്കണ്ണിന്റെ ഭാര്യയാണ് പാർവതി അമ്മാൾ. മകളോടൊപ്പമാണ് പാർവതി അമ്മാൾ ഇപ്പോൾ താമസിക്കുന്നത്.
മകളും ഭർത്താവും കൊച്ചുമക്കളുമടങ്ങുന്ന കുടുംബത്തോടൊപ്പം നിന്നു തിരിയാൻ പോലുമിടമില്ലാത്ത കൂരയിലെ ഇവരുടെ ജീവിതം നേരത്തെ വാർത്തകളിൽ നിറഞ്ഞിരുന്നു. ഇതിന് പിന്നാലെ പാർവതിക്കും കുടുംബത്തിനും താമസിക്കാനായി പുതിയ വീട് സമ്മാനമായി നൽകുമെന്ന് രാഘവ ലോറൻസ് ഉറപ്പ് നൽകിയിരുന്നു.
ഇപ്പോഴിതാ പാർവതി അമ്മാളിന്റെ പേരിൽ 10 ലക്ഷം രൂപ സൂര്യ ബാങ്കിൽ നിക്ഷേപിച്ചതായുള്ള റിപ്പോർട്ടാണ് പുറത്തുവരുന്നത്. സ്ഥിരനിക്ഷേപമായി ബാങ്കിലിട്ടിരിക്കുന്ന തുകയിൽ നിന്ന് നിശ്ചിത പലിശ എല്ലാ മാസവും ഇവർക്ക് ലഭിക്കും. പാർവതി അമ്മാളിന്റെ കാലശേഷം ഈ തുക മകൾക്ക് വന്ന് ചേരും. നേരത്തെ ഇരുളർ വിഭാഗത്തിലെ ജനങ്ങൾക്ക് സഹായമൊരുക്കാൻ ഒരുകോടി രൂപ സൂര്യ നൽകിയിരുന്നു.