ദിലീപിനെ നായകനാക്കി കെ.പി. വ്യാസൻ സംവിധാനം ചെയ്യുന്ന ശുഭരാത്രിയിലെ ആദ്യ ഗാനം പുറത്തുവിട്ടു. ഹരിനാരായണന്റെ വരികൾക്ക് ബിജിപാൽ ഈണം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് ബിജിപാലും സൂരജ് സന്തോഷും ചേർന്നാണ്.
യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനു സിത്താരയാണ് നായിക. സിദ്ധിഖ്, സുരാജ് വെഞ്ഞാറമൂട്, അജു വർഗീസ്, നെടുമുടി വേണു, ഇന്ദ്രൻസ്, സായി കുമാർ, നാദിർഷ, ഹരീഷ് പേരടി, വിജയ് ബാബു, ശാന്തികൃഷ്ണ, ആശാ ശരത്, ഷീലു ഏബ്രഹാം, സ്വാസിക എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.