മങ്കൊന്പ്: കാവാലം ഗ്രാമപഞ്ചായത്തിൽ ന്യൂഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ക്രിസ്ത്യൻ സന്നദ്ധ സംഘടനയായ എഫി കോറിന്റെ നേതൃത്വത്തിൽ ഭക്ഷ്യധാന്യങ്ങൾ, മറ്റ് അവശ്യവസ്തുക്കൾ എന്നിവയടങ്ങുന്ന കിറ്റുവിതരണം പൂർത്തിയായി.
ഗ്രാമപഞ്ചായത്തിലെ 12, 13 വാർഡുകളിലാണ് ഇന്നലെ വിതരണം പൂർത്തിയാക്കിയത്. എഫികോർ മാനേജർ കെ.വൈ. ഹർഷൻ കിറ്റുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. മറ്റു വാർഡുകളിൽ നേരത്തേ വിതരണം പൂർത്തിയാക്കിയിരുന്നെങ്കിലും ഗ്രാമപഞ്ചായത്തധികൃതരുടെ ഇടപെടലിനെത്തുടർന്ന് വിതരണം നിർത്തിവച്ചിരുന്നു. ഇവാഞ്ചലിക്കൽ ഫെലോഷിപ് ഓഫ് ഇന്ത്യ കമ്മീഷൻ ഓണ്‍ റിലീഫ് എന്ന സംഘടന കഴിഞ്ഞ 51 വർഷങ്ങളായി ദുരിതബാധിതർക്കു സഹായമെത്തിച്ചു വരികയാണ്. ഓരോ കുടുംബത്തിനും 3000 രൂപ വിലമതിക്കുന്ന കിറ്റുകളാണ് വിതരണം ചെയ്യുന്നത്.
ആലപ്പുഴ, പത്തനംതിട്ട, ജില്ലകളിലായി 2000 കുടുംബങ്ങൾക്കാണ് ദുരിതാശ്വാസസഹായം നൽകി വരുന്നത്. സംഘടനാ ഭാരവാഹികളായ എൽ.വി. ദാസ്, വില്യം, ലിസി തോമസ്, പ്രമോദ് പാൽ, വിജയ് ഗ്രാമപഞ്ചായത്തംഗങ്ങളായ കുഞ്ചറിയ കൂത്തശേരി, ഒ.ജി. ഷാജി, റീനാമോൾ ജോമോൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.