+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫാ​മി​ലി അ​പ്പോ​സ്ത​ലേ​റ​റ് പോ​സ്റ്റ് ഓ​ഫീ​സ് ധ​ർ​ണ നാ​ളെ

ആ​ല​പ്പു​ഴ: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ഫാ​മി​ലി അ​പ്പോ​സ്ത​ലേ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ല​പ്പു​ഴ ഫൊ​റോ​ന​യി​ലെ എ​ല്ലാ പ​ള്ളി​ക​ളു​ടെ​യും അ​തി​ർ​ത്തി​യി​ലു​ള്ള പോ​സ്റ്റോ​ഫീ​സു​ക​ൾ​ക്കു മു​ന്പി
ഫാ​മി​ലി അ​പ്പോ​സ്ത​ലേ​റ​റ് പോ​സ്റ്റ് ഓ​ഫീ​സ് ധ​ർ​ണ നാ​ളെ
ആ​ല​പ്പു​ഴ: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ഫാ​മി​ലി അ​പ്പോ​സ്ത​ലേ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ല​പ്പു​ഴ ഫൊ​റോ​ന​യി​ലെ എ​ല്ലാ പ​ള്ളി​ക​ളു​ടെ​യും അ​തി​ർ​ത്തി​യി​ലു​ള്ള പോ​സ്റ്റോ​ഫീ​സു​ക​ൾ​ക്കു മു​ന്പി​ൽ നാ​ളെ ധ​ർ​ണ ന​ട​ത്തും. വി​ശ്വാ​സ​ത്തി​നും ധാ​ർ​മി​ക​ത​യ്ക്കും നി​ര​ക്കാ​ത്ത ചി​ല കാ​ര്യ​ങ്ങ​ൾ​ക്കു പൊ​തു​സ​മൂ​ഹ​ത്തി​ൽ അം​ഗീ​കാ​രം ല​ഭി​ക്കാ​ൻ ഇ​ട​യാ​കു​ന്ന തീ​രു​മാ​ന​ങ്ങ​ൾ അ​ധി​കാ​രി​ക​ളി​ൽ നി​ന്നു​ണ്ടാ​യി. ക്രൈ​സ്ത​വ​ർ പ​രി​പാ​വ​ന​മാ​യി ക​രു​തു​ന്ന കു​ന്പ​സാ​ര​മെ​ന്ന കൂ​ദാ​ശ​യെ അ​വ​ഹേ​ളി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള നീ​ക്ക​ങ്ങ​ളും ന​ട​ന്നു. ഇ​തി​നെ​തി​രേ ആ​ല​പ്പു​ഴ ഫൊ​റോ​ന യോ​ഗം പ്ര​തി​ഷേ​ധി​ച്ചു.
കു​ടും​ബ​ത്തി​ന്‍റെ ധാ​ർ​മി​ക​ത ത​ക​ർ​ക്കു​ന്ന ന​ട​പ​ടി​ക​ൾ സ​മൂ​ഹ​ത്തി​ൽ സൃ​ഷ്ടി​ക്കു​ന്ന മൂ​ല്യ​ച്യു​തി ബോ​ധ്യ​പ്പെ​ടു​ത്താ​നും ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം അ​റി​യി​ക്കാ​നു​മാ​ണ് ധ​ർ​ണ ന​ട​ത്തു​ന്ന​ത്. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ത​ല​ത്തി​ൽ ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ആ​ല​പ്പു​ഴ ഫൊ​റോ​ന​യി​ലെ പ​ള്ളി​ക​ളു​ടെ പ​രി​ധി​യി​ലു​ള്ള പോ​സ്റ്റോ​ഫീ​സു​ക​ൾ​ക്കു മു​ന്പി​ൽ ധ​ർ​ണ​യും, ന​വം​ബ​ർ ഒ​ന്പ​തി​നു
ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു പ​ഴ​വ​ങ്ങാ​ടി മാ​ർ​സ്ലീ​വാ ഫൊ​റോ​ന പ​ള്ളി​യി​ൽ നി​ന്ന് ഇ​രു​ന്പു​പാ​ലം പോ​സ്റ്റ് ഓ​ഫീ​സി​ലേ​ക്കു പ്ര​തി​ഷേ​ധ​റാ​ലി ന​ട​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു. വി​കാ​രി ഫാ. ​ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ​മി​ലി അ​പ്പോ​സ്ത​ലേ​റ്റ് ആ​ല​പ്പു​ഴ ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​ദേ​വ​സ്യ തു​ണ്ടി​യി​ൽ, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വെ​ള്ളാ​മ​ത്ത​റ, വ​ർ​ഗീ​സ് നെ​ല്ലി​ക്ക​ൻ, ഏ​ബ്ര​ഹാം പു​ത്ത​ൻ​ക​ളം, ലാ​ലി ഇ​ള​പ്പു​ങ്ക​ൽ, ജോ​ളി സ​ഖ​റി​യാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. റോ​യി വേ​ലി​ക്കെ​ട്ടി​ൽ, സ​ജി പ​ത്തി​ൽ, ജോ​യി​ച്ച​ൻ, ബി​നു സ്ക​റി​യ, ജോ​ണ്‍ ബോ​സ്കോ, ഒ.​ജെ. സെ​ബാ​സ്റ്റ്യ​ൻ, ബേ​ബി പാ​റ​ക്കാ​ട​ൻ, ബീ​ന ആ​ന്‍റ​ണി, ഡ​യാ​ന ജോ​യി​ക്കു​ട്ടി എ​ന്നി​വ​ർ ഭാ​ര​വാ​ഹി​ക​ളാ​യി സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു.