ചേർത്തല: ദയാവധം, സ്വവർഗരതി, വിവാഹേതരബന്ധം കുറ്റമല്ലാതാക്കൽ എന്നിവയ്ക്കെതിരേ എസ്എൻ പുരം പാദുവപുരം സെന്റ് ആന്റണീസ് മാതൃ-പിതൃവേദി യൂണിറ്റിന്റെയും എസ്എൽ പുരം സെന്റ് സെബാസ്റ്റ്യൻ യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ നാളെ പ്രതിഷേധ ധർണ നടത്തും. എസ്എൽ പുരം പോസ്റ്റ് ഓഫീസിനു മുൻവശം രാവിലെ പത്തിന് നടക്കുന്ന ധർണ വികാരി ഫാ. തോമസ് താന്നിയത്ത് ഉദ്ഘാടനം ചെയ്യും. കുര്യാക്കോസ് കൊച്ചുപറന്പ്, മാത്യൂ കോനാട്ട്, ജോസഫ് മറ്റത്തിൽ, ലീലാമ്മ ജയിംസ് മറ്റത്തിൽ കോട്ടേജ്, പ്രജി ഷിനു മുണ്ടുപറന്പിൽ എന്നിവർ നേതൃത്വം നൽകും.
ധർണ നടത്തി
എടത്വ: തകഴി കർഷക കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ കൃഷിഭവനിലേക്ക് ധർണ നടത്തി. കാർഷികലോണ്‍ എഴുതി തള്ളുക, 60 തികഞ്ഞ എല്ലാ കർഷകർക്കും പെൻഷൻ നൽകുക, പ്രൊഡക്ഷൻ ബോണസ് ഉടൻ നൽകുക, മട വീണ പാടശേഖരങ്ങൾക്ക് അനുവദിച്ച തുക എത്രയും വേഗം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ നടത്തിയത്. മണ്ഡലം പ്രസിഡന്റ് പാപ്പച്ചൻ കരുമാടി അധ്യക്ഷത വഹിച്ചു. കർഷക കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് മാത്യു ചെറുപറന്പൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് കെ. സജീവ്, ജില്ല സെക്രട്ടറി സിബി മൂലംകുന്നം, തകഴി മണ്ഡലം പ്രസിഡന്റ് ബെൻസണ്‍ ജോസഫ്, യു. നിസാർ എന്നിവർ പ്രസംഗിച്ചു.