മങ്കൊന്പ്: ആറുമാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് പ്രഖ്യാപിച്ച മങ്കൊന്പ് സിവിൽ സ്റ്റേഷൻ പാലം നിർമാണം ഇഴയുന്നു. പാലത്തിനാവശ്യമായ ഏഴു സ്പാനുകളുടെ നിർമാണം പൂർത്തിയായി ഒരു വർഷം പിന്നിട്ടിട്ടും അവശേഷിക്കുന്ന അപ്രോച്ച് റോഡിന്റെ പ്രാഥമിക ജോലികൾ മാത്രമാണ് ഇപ്പോൾ നടക്കുന്നത്. നിലവിലെ അവസ്ഥയിൽ അപ്രോച്ച് റോഡ് നിർമാണം എന്ന പൂർത്തിയാക്കാനാകുമെന്ന ചോദ്യത്തിന് അധികൃതർക്കു മറുപടിയില്ലാത്ത അവസ്ഥയാണ്. അപ്രോച്ച് റോഡ് നിർമാണത്തിനാവശ്യമായ സാൻഡ് പൈലിംഗ് ജോലികളാണ് ഇപ്പോൾ നടക്കുന്നത്.
വടക്കേക്കരയിൽ 80 മീറ്ററും, തെക്കേക്കരയിൽ 90 മീറ്ററുമാണ് അപ്രോച്ചിനു നീളം നിശ്ചയിച്ചിരിക്കുന്നത്. തെക്കേക്കരയിലെ അപ്രോച്ച് എസി റോഡുമായി ബന്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. തെക്കേക്കരയിലെ അപ്രോച്ചിന്റെ പ്രദേശത്ത് 65 മുതൽ 70 സെന്റീ മീറ്റർ വരെ അകലത്തിലാണ് യന്ത്രമുപയോഗിച്ച് കുഴികളെടുത്തശേഷം അതിൽ മണ്ണുനിറയ്ക്കുന്നത്. ഇത്തരത്തിൽ ഒരെണ്ണം പൂർത്തിയാക്കാൻ 15 മുതൽ 20 മിനിറ്റു വരെ സമയമെടുക്കും.
ഇതു ഒരാഴ്ചക്കുള്ളിൽ പൂർത്തിയാക്കാനാകുമെന്നാണ് പൊതുമരാമത്തു വകുപ്പധികൃതർ പറയുന്നത്. ഇതിനുശേഷം നെല്ലുഗവേഷണകേന്ദ്രം വക പാടത്തും ഇതേ ജോലികൾ ആവശ്യമാണ്. ഇതിനു കൂടുതൽ സമയമെടുക്കും. 11 മീറ്ററാണ് അപ്രോച്ച് റോഡിന്റെ വീതിയെങ്കിലും രണ്ടുമീറ്റർ വീതം വശങ്ങളിലേക്കു അധികമായി സാൻഡ് പൈലിംഗ് നടത്തേണ്ടതുണ്ട്. അതേസമയം ആറിന്റെ വടക്കേക്കരയിലെ ജോലികളൊന്നും തന്നെ ഇനിയും ആരംഭിച്ചിട്ടില്ല. സാൻഡ് പൈലിംഗിനുശേഷം അപ്രോച്ച് റോഡിനിരുവശത്തും കല്ലുകെട്ടിയശേഷം മണ്ണു നിറയ്ക്കാനാണ് ഉദ്ദേശിക്കുന്നത്. നേരത്തെ അപ്രോച്ചിന്റെ ഡിസൈനിൽ സാൻഡ് പൈലിംഗ് ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ പ്രദേശത്തെ മണ്ണിൽ ചെളിയുടെ അംശം കൂടുതലായതിനാലാണ് പൈലിംഗ് നടത്താൻ തീരുമാനിച്ചത്. ചന്പക്കുളം പാലത്തിന്േറതുപോലെ മലേഷ്യൻ ടെക്നോളജി ഉപയോഗിച്ച് പ്രത്യേക ലോഹ വലകൾക്കുള്ളിൽ കരിങ്കല്ലടുക്കി അപ്രോച്ചിന്റെ വശങ്ങൾ ബലപ്പെടുത്താനാണ് ലക്ഷ്യം.
സംരക്ഷണഭിത്തി താഴ്ന്നുപോകുമോ എന്നു പരീക്ഷിക്കുന്നതിനായി ഒരു മീറ്റർവീതമുള്ള ഓരോ ലെയറും പൂർത്തിയാക്കി അൽപം ഇടവേളയ്ക്കു ശേഷം മാത്രമാകും അടുത്ത ലെയറിന്റെ പണികൾ ആരംഭിക്കുക. ഇവ ആറു മാസത്തിനുള്ളിൽ ഘട്ടങ്ങളായി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പാലത്തിന്റെ അപ്രോച്ചും ഉപരിതലത്തിന്റെ പ്ലാസ്റ്ററിംഗ് ജോലികളുമാണ് ഇനി പൂർത്തിയാകാനുള്ളത്. 2014 ഫെബ്രുവരിയിലാണു പാലത്തിന്റെ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചത്. 28 കോടിരൂപയുടെ എസ്റ്റിമേറ്റിൽ ആരംഭിച്ച പാലത്തിന്റെ നിർമാണം രണ്ടു വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. ആദ്യ ഡിസൈനിൽ ആറ് സ്പാനുകളായിട്ടായിരുന്നു പാലത്തിന്റെ രൂപരേഖ.
എന്നാൽ പാലത്തിന്റെ വടക്കേക്കരയിൽ അപ്രോച്ച്റോഡ് നിർമിക്കേണ്ട സ്ഥലത്ത് അധികമായി ഒരു സ്പാൻ നിർമിക്കേണ്ടി വന്നതും സ്ഥലമെടുപ്പിനു നേരിട്ട തടസങ്ങളും നിർമാണം വൈകിപ്പിക്കുകയായിരുന്നു.