+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

‘എ​നി​മി’ ദീ​പാ​വ​ലി​ക്ക് തി​യ​റ്റ​റി​ൽ!

ആ​ക്‌ഷ​ൻ ഹീ​റോ വി​ശാ​ലും ആ​ര്യ​യും ഒ​ന്നി​ക്കു​ന്ന മാ​സ് ആ​ക്ഷ​ൻ ത്രി​ല്ല​ർ ചി​ത്ര​മാ​യ എ​നി​മി ദീ​പാ​വ​ലി​ക്ക് ലോ​ക​മെ​മ്പാ​ടും തി​യ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു. ഇ​രു​മു​ഖ​
‘എ​നി​മി’ ദീ​പാ​വ​ലി​ക്ക് തി​യ​റ്റ​റി​ൽ!

ആ​ക്‌ഷ​ൻ ഹീ​റോ വി​ശാ​ലും ആ​ര്യ​യും ഒ​ന്നി​ക്കു​ന്ന മാ​സ് ആ​ക്ഷ​ൻ ത്രി​ല്ല​ർ ചി​ത്ര​മാ​യ എ​നി​മി ദീ​പാ​വ​ലി​ക്ക് ലോ​ക​മെ​മ്പാ​ടും തി​യ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു.

ഇ​രു​മു​ഖ​ൻ, അ​രി​മാ ന​മ്പി എ​ന്നീ ഹി​റ്റ് ചി​ത്ര​ങ്ങ​ൾ അ​ണി​യി​ച്ചൊ​രു​ക്കി​യ ആ​ന​ന്ദ് ശ​ങ്ക​റാ​ണ് എ​നി​മി​യു​ടെ ര​ച​യി​താ​വും സം​വി​ധാ​യ​ക​നും. ജ​ന​പ്രീ​തി നേ​ടി​യ അ​വ​ൻ ഇ​വ​ൻ എ​ന്ന സി​നി​മ​ക്ക് ശേ​ഷം വി​ശാ​ലും ആ​ര്യ​യും ഒ​ന്നി​ക്കു​ന്നു എ​ന്ന സ​വി​ശേ​ഷ​ത​യും ചി​ത്ര​ത്തി​നു​ണ്ട്.​പ്ര​തിനാ​യ​ക ക​ഥാ​പാ​ത്ര​മാ​ണ് ആ​ര്യ​യു​ടേ​ത് എ​ന്നാ​ണ് സൂ​ച​ന.



മൃ​ണാ​ളി​നി ര​വി​യും മം​മ്ത മോ​ഹ​ൻ​ദാ​സു​മാ​ണ് നാ​യി​ക​മാ​ർ. പ്ര​കാ​ശ് രാ​ജ് കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. ത​മ്പി രാ​മ​യ്യ, ക​രു​ണാ​ക​ര​ൻ, മാ​ള​വി​കാ അ​വി​നാ​ഷ് എ​ന്നി​വ​രാ​ണ് മ​റ്റ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് .

ആ​ർ.​ഡി.​രാ​ജ ശേ​ഖ​റാ​ണ് ഛായാ​ഗ്രാ​ഹ​ക​ൻ. ഗാ​ന​ങ്ങ​ൾ​ക്ക് എ​സ്. ത​മ​ൻ സം​ഗീ​തം പ​ക​ർ​ന്നി​രി​ക്കു​ന്നു. സാം ​സി. എ​സ്. പ​ശ്ചാ​ത്ത​ല സം​ഗീ​ത​വും ന​ൽ​കി​യി​രി​ക്കു​ന്നു. മി​നി സ്റ്റു​ഡി​യോ​യാ​ണ് ഈ ​ബി​ഗ് ബ​ജ​റ്റ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​ക്ക​ൾ.