പുതിയ ചിത്രമായ സ്റ്റാറിന് നേരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി സംവിധായകന് ഡോമിന് ഡി സില്‍വ. സൗകര്യം കിട്ടുമ്പോള്‍ സിനിമ മാതാപിതാക്കളെ കാണിക്കണം എന്നാണ് ഡോമിന് പറയുന്നത്. ജോജു ജോര്‍ജ്, ഷീലു എബ്രഹാം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് സ്റ്റാർ ഒരുക്കിയിരിക്കുന്നത്.
പോസ്റ്റിന്റെ പൂർണരൂപം
'സ്റ്റാർ' എന്ന സിനിമ ഇറങ്ങി മണിക്കൂറുകൾക്കുള്ളി തന്നെ യൂട്യൂബിൽ ഇരുന്നു ,ചുമ്മാ ഒരു സിനിമയെ കീറി മുറിക്കുന്ന ചില (എല്ലാവരും അല്ല). "മാന്യന്മാരായ യൂട്യൂബ് യുവ ജനങ്ങളെ"
"സൗകര്യം കിട്ടുമ്പോൾ വീട്ടിലെ അച്ഛനെയും ,അമ്മയെയും ഈ സിനിമ ഒന്ന് കാണിക്കണം. അവരുടെ അഭിപ്രായങ്ങൾ നേരിട്ട് അറിയിക്കണമെന്നും അഭ്യർഥിക്കുന്നു. കാരണം അവർക്കു അറിയാം ,അവർക്ക് മനസിലാക്കാൻ കഴിയും."
'സ്റ്റാർ' എന്റെ സിനിമയാണ്, ഈ കഥ എന്നില്ലേ പ്രേക്ഷനെ തൃപ്തി പെടുത്തുന്ന രീതിയിൽ ആണ് അവതരിപ്പിച്ചിട്ടുള്ളത്. ഉദ്ദേശശുദ്ധി അത് തന്നെ !
വ്യക്തി പരമായി അഭിനേതാക്കളെ പരിഹസിക്കുന്നതും ഒരുതരം മോശം ഏർപ്പാടാണ്. ആരും തികഞ്ഞ അഭിനേതാക്കളല്ല , മുൻവിധിയോടെ cyber ആക്രമണം നടത്തുന്നത് ശെരിയല്ല.
അഭിനേതാക്കൾ (#SheeluAbraham,#jojugeorge,#prithviraj,മറ്റുള്ളവർ )ഇതിലെ കഥ ,കല,ദൃശ്യങ്ങൾ,സംഗീതം അങ്ങിനെ ഒന്നും ഞാൻ അറിയാതെ ഈ സിനിമയിൽ സംഭവിച്ചതല്ല… ! പൂർണ ഉത്തരവാദി ഞാൻ തന്നെ.
വിമർശിക്കാം ,ഇഷ്ടപെടാതിരിക്കാം ,ആരും അത് കാണരുത് എന്ന് പറയുന്നതിനോട് യോജിക്കാനാവില്ല കോയ !
സ്ത്രീയെ പൂവിനോട് ഉപമിച്ചത് തെറ്റാണെങ്കിൽ ,അതെങ്ങിനെ വേണമെന്ന് പറഞ്ഞറിയിക്കുമല്ലോ ഉണ്ണികളെ !
എന്ന് ' സ്റ്റാർ '
സിനിമ സംവിധായകൻ