ആലപ്പുഴ: ഇൻലാൻഡ് ഫിഷ് ഫാർമേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറെ ഉപരോധിച്ചു. പ്രളയത്തിൽ നാശനഷ്ടം നേരിട്ട് ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്ക് അടിയന്തര സാന്പത്തിക സഹായം അനുവദിക്കുക, പദ്ധതികളിൽ ഉൾപ്പെട്ടിട്ടുള്ള മത്സ്യകർഷകർക്ക് എഗ്രിമെന്റിൽ പറഞ്ഞിട്ടുള്ള തുക കൈമാറുക, മത്സ്യക്കുഞ്ഞുങ്ങളെ നൽകുന്നതിലുള്ള അഴിമതി അന്വേഷിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഉപരോധം.