യുഎഇ ഗോള്‍ഡന്‍ വീസ സ്വന്തമാക്കി നടന് സുരാജ് വെഞ്ഞാറമൂട്. ദുബായ് ആര്‍ട്സ് ആന്‍ഡ് കള്‍ച്ചര്‍ വകുപ്പാണ് ഗോള്‍ഡന്‍ വീസ അനുവദിച്ചത്. നേരത്തെ മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്മാന്, നൈല ഉഷ, ടൊവിനോ തോമസ്, ആശാ ശരത്, ആസിഫ് അലി, മിഥുന് രമേശ്, ലാല്‍ ജോസ്, മീര ജാസ്മിന്, സംവിധായകന് സലീം അഹമ്മദ്, സിദ്ദിഖ്, ഗായിക കെ എസ് ചിത്ര എന്നിവര്‍ ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരുന്നു.
വിവിധ തൊഴില്‍ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാര്‍ത്ഥികള്‍ക്കും യുഎഇ ഭരണകൂടം പത്ത് വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വീസ അനുവദിക്കുന്നുണ്ട്. 2018-ലാണ് യുഎഇ സർക്കാർ ഗോൾഡൻ വിസ പദ്ധതി ആരംഭിച്ചത്.