ടോവിനൊ തോമസിനെ നായകനാക്കി സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ആൻഡ് ദ് ഓസ്കാർ ഗോസ് ടൂവിന്റെ ടീസർ പുറത്തുവിട്ടു. അനു സിത്താരയാണ് സിനിമയിലെ നായിക. ആദാമിന്റെ മകൻ അബു, കുഞ്ഞനന്തന്റെ കട, പത്തേമാരി എന്നീ സിനിമകൾക്കു ശേഷം സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
സലീം കുമാർ, സിദ്ധിഖ്, ശ്രീനിവാസൻ, ലാൽ, അപ്പാനി രവി എന്നിവരാണ് സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ. ജൂണ്‍ 21ന് ചിത്രം തീയറ്ററുകളിലെത്തും.