ടോവിനോ തോമസ്, ഷൈൻ ടോം ചാക്കോ, കല്യാണി പ്രിയദർശൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന "തല്ലുമാല' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.
ലുക്ക്മാന്‍, ചെമ്പൻ വിനോദ്, ജോണി ആന്റണി, ഓസ്റ്റിന്‍, അസീം ജമാല്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിൽ.
ആഷിക് ഉസ്മാന് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ രചന മുഹ്സിന് പരാരി, അഷ്റഫ് ഹംസ എന്നിവർ ചേർന്ന് നിർവഹിക്കുന്നു. മുഹ്സിന് പരാരിയുടെ വരികൾക്ക് വിഷ്ണു വിജയ് സംഗീതം പകരുന്നു. തലശേരിയിൽ "തല്ലുമാല"യുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.