ജോൺ എബ്രഹാം എന്റർടെയ്ൻമെന്റ് മലയാളത്തിൽ ചുവടുവയ്ക്കുന്ന മൈക്ക് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് മൈസൂരുവിൽ ആരംഭിച്ചു. വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ ആഷിഖ് അക്ബർ അലിയുടേതാണ്.
പുതുമുഖനടൻ രഞ്ജിത്ത് സജീവ് ആണ് ചിത്രത്തിൽ നായകൻ. അനശ്വര രാജൻ, ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണൻ, അഭിരാം, സിനി എബ്രഹാം എന്നിവരും ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.
രണദിവെ ഛായാഗ്രഹണവും വിവേക് ഹർഷൻ ചിത്രസംയോജനവും രഥൻ സംഗീതവും നിർവഹിക്കുന്നു. മൈസൂരു, കട്ടപ്പന, വൈക്കം, ധരംശാല തുടങ്ങിയ സ്ഥലങ്ങളിലാണ് ചിത്രീകരണം