കഴിഞ്ഞ ദിവസമായിരുന്നു ജോജു ജോര്‍ജിന്റെ ജന്മദിനം. വോയിസ് ഓഫ് സത്യനാഥന്' സെറ്റില്‍ വെച്ച് നടന് പിറന്നാള്‍ ആഘോഷമാക്കി. ജോജുവിന്റെ ചിത്രം ആലേഘനം ചെയ്ത കേക്ക് മുറിച്ചാണ് പിറന്നാൾ ആഘോഷിച്ചത്.
രമേഷ് പിഷാരടി, ദിലീപ്, എന്നിവരും സെറ്റിൽ പിറന്നാളാഘോഷത്തിൽ പങ്കെടുത്തു. വോയിസ് ഓഫ് സത്യനാഥന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്. ജോജുവിന് ആശംസകളുമായി മമ്മൂട്ടിയും വീഡിയോ കോളിലൂടെ എത്തി. മമ്മൂട്ടിയെ ടാഗ് ചെയ്തുകൊണ്ട് ജോജുവിന് പിറന്നാള്‍ ആശംസകളുമായി ഒരു വീഡിയോക്കോള് വന്നുവെന്ന് ആരാധകരെ അറിയിച്ചത് രമേശ് പിഷാരടിയാണ്.
ഏറേ നാളുകള്‍ക്ക് ശേഷം ദിലീപ്-റാഫി കൂട്ടുകെട്ടില്‍, ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വോയിസ് ഓഫ് സത്യനാഥൻ'.ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിന് ജെ.പി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.