ജോജു ജോർജിനെ നായകനാക്കി മലയാളം, തമിഴ് ഭാഷകളിലായി പുറത്തിറങ്ങുന്ന "കൾട്ട്' എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. സൻഫീർ .കെ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ഷാജി മേച്ചേരിയാണ്. സഫര്‍ സനല്‍, രമേഷ് ഗിരിജ എന്നിവർ ചേർന്നാണ് രചന നിർവഹിക്കുന്നത്.
ജോജുവിനെ കൂടാതെ നടനും സംവിധായകനുമായ മിഷ്കിൻ, "സര്‍പട്ട പരമ്പരൈ'യിലെ ഡാൻസിംഗ് റോസ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ഷബീർ, സഞ്ജന നടരാജൻ, അനന്യ രാമപ്രസാദ്, മൂന്നാർ രമേശ് തുടങ്ങിയവരും അഭിനയിക്കുന്നു.
സ്റ്റണ്ട് മാസ്റ്റർ ദിനേശാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. അടുത്തമാസം പോണ്ടിച്ചേരിയിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം ആരംഭിക്കും.