മൂവി ടുഡേ ക്രിയേഷൻസിന്റെ ബാനറിൽ നിർമിക്കുന്ന നിണം എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസായി. മലയാളത്തിലെ പ്രശസ്ത താരങ്ങളുടെ പേജുകളിലൂടെ ആയിരുന്നു റിലീസ്. പ്രതികാരത്തിലൂന്നിയ ഫാമിലി സസ്പെൻസ് ത്രില്ലറാണ് നിണം.
അമർദീപ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവുമൊരുക്കുന്നത് വിഷ്ണുരാഗ് ആണ്. ഗിരീഷ് കടയ്ക്കാവൂർ, സൂര്യകൃഷ്ണ, മനീഷ് മോഹനൻ, ശരത് ശ്രീഹരി, സജിത്ത്, മിഥുൻ പുലരി, പ്രദീപ് ആനന്ദൻ, രാജേഷ് ഭാനു, ലതാദാസ്, കലാഭവൻ നന്ദന എന്നിവർ അഭിനയിക്കുന്നു.
സുമേഷ് മുട്ടറയുടെ വരികൾക്ക് സുധേന്ദുരാജ്, സിജു ഹസ്രത്ത് എന്നിവർ ഈണംപകരുന്നു. നവംബറിൽ ചിത്രീകരണം ആരംഭിക്കുന്ന നിണത്തിന്റെ ലൊക്കേഷൻ തിരുവനന്തപുരവും പരിസര പ്രദേശങ്ങളുമാണ്.