പുതിയ ചിത്രമായ എലോണിന്റെ ചിത്രീകരണം പൂർത്തിയായതായി സംവിധായകൻ ഷാജി കൈലാസ്. മോഹൻലാൽ നായകനായി ചിത്രം 17 ദിവസം കൊണ്ടാണ് ഷൂട്ടിംഗ് പൂർത്തിയാക്കിയത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുന്പാവൂരാണ് ചിത്രം നിർമിക്കുന്നത്.
2009 ല്‍ പുറത്തിറങ്ങിയ റെഡ് ചില്ലീസ് ആയിരുന്നു ഷാജി കൈലാസ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന അവസാന ചിത്രം. ഷാജി കൈലാസിന്റെ മകന് ജഗന് ചിത്രത്തില്‍ അസിസ്റ്റന്റ് സംവിധായകനായി എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
രാജേഷ് കുമാറിന്റെ തിരക്കഥയിലാണ് ചിത്രം എത്തുക. അഭിനന്ദൻ രാമാനുജം ആണ് ചിത്രത്തിന്റെ കാമറ കൈകര്യം ചെയ്യുന്നത്. ജേക്സ് ബിജോയ് ആണ് സംഗീത സംവിധായകൻ. യഥാര്‍ഥ നായകൻമാര് എല്ലായ്പ്പോഴും തനിച്ചാണ് എന്ന ടാഗ്ലൈനോടെയാണ് എലോണ്‍ എത്തുക.
പോസ്റ്റിന്റെ പൂർണരൂപം
ഇന്ന് പതിനേഴാം ദിവസം..
Alone പാക്കപ്പായി.. 🥰
കൃത്യമായ ആസൂത്രണത്തോടെയും കഠിനാധ്വാനത്തോടെയും എത്രയും ഭംഗിയായി ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തീകരിക്കുവാൻ എന്നോടൊപ്പം പ്രയത്നിച്ച എന്റെ പ്രിയപ്പെട്ട സഹപ്രവർത്തകർക്കും കരുതലോടെ കൂടെ നിന്ന എനിക്കേറ്റവും പ്രിയപ്പെട്ട ലാൽജിക്കും എല്ലാത്തിനും അമരക്കാരനായി നിലകൊണ്ട ആന്റണി പെരുമ്പാവൂരിനും പ്രത്യേകം നന്ദി..
എല്ലാറ്റിനുമുപരി എപ്പോഴും സ്നേഹവും പ്രതീക്ഷയും നൽകുന്ന എന്റെ പ്രിയപ്പെട്ട സിനിമ ആസ്വാദകർക്ക് ഒത്തിരിയൊത്തിരി നന്ദി...
#Alone #Mohanlal #AntonyPerumbavoor #AashirvadCinemas #Packup