വിനു കോളിച്ചാൽ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ സിനിമ " ദി ലാസ്റ്റ്’ ചിത്രീകരണം പൂർത്തിയായി. മൂവായിരം വർഷം മുന്‍പത്തെ കാസർഗോഡിന്റെ പഴയ പേരായ കാഞ്ഞിരങ്ങാടിന്റെ ചരിത്രങ്ങളെകുറിച്ചുള്ള ഒരു എത്തിനോട്ടമാണ് ദി ലാസ്റ്റ്.
ചിത്രത്തിന്റെ ടൈറ്റിൽ സോംഗ് ഇതിനോടകം നിരവധി പേർ കണ്ടുകഴിഞ്ഞു. അജയ് പ്രസാദ്, ശ്രീകുമാർ കാടകം, ബാലേട്ടൻ കാടകം, രാഘവൻ കൂക്കൾ, രാം രാഘവ്,ശുഭ സി പി, ശ്രീലക്ഷ്മി, ജബ്ബാർ മളങ്കള, ബിലാൽ മുസ്തഫ, ശ്രീകാന്ത് പുലിക്കോട്, സന്ധ്യകുമാരൻ, ഗിരീഷ് കോളിച്ചാൽ, രാമകൃഷ്ണൻ, രമേശൻ തുടങ്ങി നിരവധി പുതുമുഖങ്ങൾ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിന്റെ നിർമാണം കാട്കഫെയാണ്.