കുമ്പാരീസ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സാഗർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന വീകം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയിൽ ആരംഭിച്ചു. കാമ്പസ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു തികഞ്ഞ സൈക്കോത്രില്ലർ സിനിമയാണ് വീകം.
അബാം മൂവീസിന്റെ ബാനറിൽ ഏബ്രഹാം മാത്യു അവതരിപ്പിക്കുന്ന ഈ ചിത്രം ഷീലു ഏബ്രഹാമാണ് നിർമ്മിക്കുന്നത്. ധ്യാൻ ശ്രീനിവാസൻ, ഷീലു ഏബ്രഹാം, ദിനേശ് പ്രഭാകർ എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അജു വർഗീസ്, സിദ്ദിഖ്, ജി.സുരേഷ് കുമാർ, ഡെയിൻ ഡേവിഡ്, ഡയാനാ ഹമീദ്, മുത്തുമണി, ബേബി ശ്രേയാ , സുന്ദരപാണ്ഡ്യൻ തുടങ്ങിയവർ മറ്റു വേഷങ്ങളിലെത്തുന്നു. വില്യം ഫ്രാൻസിസ് സംഗീതവും ധനേഷ് രവീന്ദ്രൻ ഛായാഗ്രഹണവും ഹരീഷ് എഡിറ്റിംഗും നിർവഹിക്കുന്നു.