നെടുമുടി വേണുവിന്റെ മരണം ഇത്രദിവസം കഴിഞ്ഞിട്ടും വിശ്വസിക്കാനാകുന്നില്ലെന്ന് സംവിധായകൻ ഭദ്രൻ. സ്ഫടികത്തിലെ "ചുവപ്പിന് ചോര എന്നുകൂടി അർത്ഥമുണ്ട് മാഷേ..." എന്ന രണ്ടുവാക്കുകൾ വേണുവിന്റെ സംഭാവനയായിരുന്നെന്നും ഭദ്രൻ കുറിക്കുന്നു.
പോസ്റ്റിന്റെ പൂർണരൂപം
"എന്റെ വേണു,
നിങ്ങളുടെ വേർപാട് സത്യമോ മിഥ്യയോ?
എനിക്ക് ഇത്രയും ദിവസങ്ങൾ കഴിഞ്ഞിട്ടും വിശ്വസിക്കാനാകുന്നില്ല...
ആ തിക്കുമുട്ടലിൽ ഞാൻ ഓർത്തുപോകുന്നു...
അങ്ങയുടെ സംഭാവന ആയിരുന്നു സ്പടികത്തിലെ ആ രണ്ടു വാക്കുകൾ. "ചുവപ്പിന് ചോര എന്നുകൂടി അർത്ഥമുണ്ട് മാഷേ..."
ആ വാക്കുകൾ എഴുതി ചേർത്തപ്പോൾ വേണു അറിഞ്ഞിരുന്നില്ല ചാക്കോ മാഷിന്റെ അന്ത്യം വെടി കൊണ്ട് കൊല്ലപ്പെടാൻ ആയിരുന്നുവെന്ന്.
പ്രണാമം. You are a complete actor and an extraordinary visionary"