മോഡലിംഗ് രംഗത്തുനിന്ന് സിനിമയിലെത്തി ബോളിവുഡിൽ ചുവടുറപ്പിച്ച അഭിനേത്രിയാണ് യാമി ഗൗതം. പൃഥ്വിരാജിന്റെ നായികയായി ഹീറോ എന്ന ചിത്രത്തിലൂടെ മലയാളസിനിമയിലും താരം സാന്നിധ്യമറിയിച്ചു.
ഇപ്പോഴിതാ, ചെറുപ്പം മുതൽ താൻ കടന്നുപോകുന്ന രോഗാവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തുകയാണ് യാമി. ചര്‍മം കൂടുതല്‍ ഉത്പാദിപ്പിക്കുക വഴി ചെറിയ കുരുക്കളും പാടുകളും ചര്‍മത്തില്‍ പ്രത്യക്ഷപ്പെടുന്ന കെരാറ്റോസിസ് പിലാരിസ് എന്ന രോഗം തനിക്കുണ്ടെന്നും കൗമാരക്കാലം മുതല്‍ താന്‍ ഈ അവസ്ഥയിലൂടെയാണ് കടന്നുപോവുന്നതെന്നും താരം പറയുന്നു.
അതേ സമയം വര്‍ഷങ്ങളായി താന്‍ അനുഭവിക്കുന്ന ഈ അവസ്ഥയോടുള്ള ഭയവും അരക്ഷിതാവസ്ഥയും ഇപ്പോൾ മാറിയെന്നും പൂര്‍ണമനസോടെ കുറവുകളെ സ്നേഹിക്കാനും സ്വീകരിക്കാനും ഇപ്പോള്‍ തനിക്ക് കഴിയുന്നുവെന്നും യാമി കൂട്ടിച്ചേർത്തു.
"ചര്‍മത്തിലെ പാടുകള്‍ മറയ്ക്കാനോ കണ്ണിന് താഴെയുള്ള ഭാഗം മനോഹരമാക്കാനോ അരക്കെട്ട് അഴകളവുകള്‍ക്കൊത്ത് വയ്ക്കാനോ തോന്നുന്നില്ല. അവ മനോഹരം തന്നെയാണ്.'- യാമി പറയുന്നു