വിനായകനെ നായകനാക്കി ഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയ്യുന്ന തൊട്ടപ്പന്റെ ട്രെയിലർ പുറത്തുവിട്ടു. ഫ്രാൻസിസ് നൊറോണയുടെ കഥയെ ആസ്പദമാക്കിയൊരുങ്ങുന്ന ചിത്രമാണിത്.
കിസ്മത്തിനു ശേഷം ഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പുതുമുഖ താരം പ്രിയംവദയാണ് ചിത്രത്തിലെ നായിക. റോഷൻ മാത്യു, ദിലീഷ് പോത്തൻ, മനോജ് കെ. ജയൻ, കൊച്ചുപ്രേമൻ, പോളി വിത്സണ് എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ജൂണ്‍ അഞ്ചിന് ചിത്രം തീയറ്ററുകളിലെത്തും.